യേശു ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ

0
1789

മോൻസി മാമ്മൻ തിരുവനന്തപുരം

ബംഗളൂരു: കർണാടകയിലെ കനകപുരയിൽ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ നിർമിക്കുന്നതിനെതിരെ പ്രതിഷേധവുമായി കർണാടകയിലെ തീവ്ര വലത് പക്ഷ ഹിന്ദുത്വ സംഘടനകൾ. കനകപുര ചലോ എന്ന പേരിൽ തിങ്കളാഴ്ച നടന്ന പ്രതിഷേധമാർച്ചിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
കനകപുരയിലെ പൊതുജന ഐക്യത്തെ തകർക്കാനുള്ള ശ്രമമാണ് ഇന്ന് നടന്ന റാലി എന്ന് കർണാടകയിലെ കോണ്ഗ്രസ്സ് നേതൃത്വം പ്രതികരിച്ചു. കനകപുരയിലെ ജനങ്ങൾ നൂറ്റാണ്ടുകളായി ഐക്യത്തോടെയാണ് ജീവിക്കുന്നത്. ഇത് ശല്യപ്പെടുത്താനുള്ള സാമുദായിക ശക്തികളുടെ  ഗൂഡാലോചനയാണ് ഈ റാലി, രാഷ്ട്രീയ പ്രേരിത ശക്തികളുടെ പിന്തുണയുമുണ്ട്. ജനങ്ങൾ പ്രകോപിതരാകരുതെന്നും അനിഷ്ട സംഭവങ്ങളൊന്നും നടക്കരുതെന്നും സ്ഥലം എം.എൽ.എ ഡി. കെ ശിവകുമാർ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
ശിവകുമാറിന്റെ നിയോജകമണ്ഡലത്തിലെ ഹരോബെലെയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ പ്രതിമ നിർമിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ പ്രതിമ നിർമിക്കുന്ന ട്രസ്റ്റിന് ഡി.കെ ശിവകുമാർ കൈമാറി.13 പടികൾ ഉൾപ്പെടെ പ്രതിമയുടെ ഉയരം 114 അടിയാണ്. പടികളുടെ നിർമാണം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളിൽ ഒന്നായിരിക്കും കർണാടകയിലെ കനകപുരയിൽ ഉയരുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here