ഇനി പിൻസീറ്റിലുള്ളവർക്കും ഹെല്‍മറ്റും സീറ്റു ബൽറ്റും നിര്‍ബന്ധം

0
904

ജോൺ എം തോമസ് ന്യൂഡൽഹി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റും പിൻസീറ്റിലെ യാത്രക്കാർക്കും നിർബന്ധമാക്കി ഉത്തരവായി. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരം നടപടി കൈക്കൊണ്ട്
ഗതാഗതസെക്രട്ടറി ഗതാഗതകമ്മിഷണര്‍‌ക്ക് കത്ത് നല്‍കി.
നടപടി സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഗതാഗതസെക്രട്ടറി കെ.ആർ. ജ്യോതിലാൽ പോലീസ് മേധാവിക്കും ഗതാഗത കമ്മിഷണർക്കും കത്ത് നൽകി. സീറ്റ് ബെൽറ്റും ഹെൽമെറ്റും ഉപയോഗിക്കാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി നിർദേശവും ഇതിൽ പരാമർശിച്ചിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റും, കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നതാണെന്ന് സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കുന്നു. കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നതായി സെക്രട്ടറിയുടെ കത്തിൽ പരമാർശമുണ്ട്. സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here