വാട്‌സാപ്പ് പേമെന്റ് ഈ വര്‍ഷം അവസാനം എത്തിയേക്കും

0
1000

വാട്സാപ്പ് പേമെന്റ് വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴും ബീറ്റാ പതിപ്പിൽ തന്നെയാണ് വാട്സാപ്പ് പേമെന്റ് ഉള്ളത്. ഇപ്പോഴിതാ വാട്സാപ്പ് പേമെന്റ് എന്ന് വരും എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരിക്കുന്നു. വാട്സാപ്പ് പേമെന്റ് ഈ വർഷം അവസാനത്തോടെയെത്തുമെന്ന് വാട്സാപ്പ് ഗ്ലോബൽ ഹെഡ് വിൽ കാത്കാർട്ട് പറഞ്ഞു.

ന്യൂഡൽഹിയിൽ വാട്സാപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ അടുത്തലക്ഷ്യം ഇന്ത്യയിൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എല്ലാം ഇന്ത്യയിലെ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ടിതമായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവഴി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരാൻ ഞങ്ങൾക്കാവുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഐടി മന്ത്രാലയം മുന്നോട്ടുവെച്ച നിബന്ധനകൾ പാലിക്കേണ്ടതിനാലാണ് വാട്സാപ്പ് പേമെന്റ് വൈകുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ പൂർണമായും ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്ന ആവശ്യമാണ് ഇതിൽ പ്രധാനം.

(Courtesy:MBI)

LEAVE A REPLY

Please enter your comment!
Please enter your name here