കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ; പോക്സോ നിയമത്തിൽ ഭേദഗതി വരും

0
594

മോൻസി മാമ്മൻ തിരുവനന്തപുരം

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ ലഭിക്കും വിധം നിയമഭേദഗതി വരും. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പോക്സോ നിയമ ഭേദഗതി ബില്ലിനും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായുള്ള ബില്ലിനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 16ാം ലോക്സഭയുടെ കാലത്ത് അവതരിപ്പിക്കപ്പെട്ട ഇരു ബില്ലുകളുടെ കാലാവധി കഴിഞ്ഞതോടെയാണ് കേന്ദ്രമന്ത്രി സഭ വീണ്ടും അംഗീകാരം നല്‍കിയത്.കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. ബില്‍ ഉടന്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്ക് വരും.

LEAVE A REPLY

Please enter your comment!
Please enter your name here