നിപ വൈറസ്: പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ഐ.പി.സി നേതൃത്വം

0
1944

മോൻസി മാമ്മൻ (ഓൺലൈൻ ഗുഡ്ന്യൂസ് )

കുമ്പനാട്: നിപ്പ വൈറസ് ഭീക്ഷണിയിൽ ആയിരിക്കുന്ന സമൂഹത്തിനു വേണ്ടിയും വൈറസ് ഭീക്ഷണി ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹ്യ ആരോഗ്യ പ്രവർത്തകർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭാ ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി ജോൺ ആഹ്വാനം ചെയ്തു.
സമൂഹത്തിൽ ഇങ്ങനെ ഉണ്ടാകുന്ന രോഗ വിപത്തുകളെ നേരിടാൻ ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെക്കുന്നതിൽ നാം ശ്രദ്ധാലുക്കൾ ആകണമെന്നും അദ്ദേഹം കൂട്ടിചേർത്തു. സർക്കാരും ആശുപത്രി അധികൃതരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുവാനും രോഗികൾ ആയവരെ ഓർത്തു പ്രാർത്ഥിക്കുവാനും ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ സഹായിക്കുവാനും വിശ്വാസ സമൂഹം മുന്നിട്ടിറങ്ങണമെന്നും പാസ്റ്റർ കെ.സി ജോൺ ഗുഡ്ന്യൂസിലൂടെ അഭ്യർത്ഥിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here