ജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് മാധ്യമങ്ങൾ മുന്നിട്ടിറങ്ങണം: പ്രധാനമന്ത്രി

0
503

ന്യൂഡൽഹി: നിലവിലെ സാഹചര്യം അതിജീവിക്കാൻ മാധ്യമങ്ങൾക്ക് നിർണായക ചുമതലയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “വൈറസ് ബാധ പടർന്നതോടെ ആശങ്കയിലാണ് രാജ്യം. ജനങ്ങൾക്കിടയിൽ വ്യാപകമായ അവബോധമുണ്ടാക്കാൻ മാധ്യമങ്ങൾ മുഖ്യപങ്കുവഹിക്കണം. ശരിയായ വിവരങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കാൻ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്”-അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ ബാധയെക്കുറിച്ച് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മാധ്യമപ്രവർത്തകരുമായി പ്രധാനമന്ത്രിയുടെ സംവാദം.

LEAVE A REPLY

Please enter your comment!
Please enter your name here