കൊവിഡ് : 1000 ക്രിസ്ത്യൻ ആശുപത്രികൾ വിട്ടുനൽകുമെന്ന് ക്രൈസ്തവ സംഘടനാ കൂട്ടായ്മ

0
721

ചാക്കോ കെ തോമസ്, ബെംഗളുരു

ദില്ലി: കൊവിഡ് 19 പ്രതിരോധത്തിനുള്ള കേന്ദ്രസർക്കാർ നടപടികൾക്ക് ആവശ്യമായ സഹായം നൽകാമെന്നും ക്രൈസ്തവസഭകൾക്കു കീഴിലുള്ള ആയിരത്തോളം ആശുപത്രികൾ വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് ക്രൈസ്തവ സംയുക്ത സംഘടനാ അധികൃതർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി.

ആരോഗ്യമേഖലയിൽ സജീവമായ മൂന്ന് ക്രൈസ്തവസംഘടനകളുടെ കൂട്ടായ്മയായ ക്രിസ്ത്യൻ കോ അലീഷൻ ഫോർ ഹെൽത്ത് ആണ് കത്ത് നൽകിയിരിക്കുന്നത്. വെല്ലൂരിലെയും ലുധിയാനയിലെയും മെഡിക്കൽ കോളേജുകൾ ഉൾപ്പടെ രാജ്യത്തെ ആയിരത്തോളം ആശുപത്രികൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകാമെന്നാണ് കത്തിന്റെ ഉള്ളടക്കം.

ഈ ആശുപത്രികളിലെല്ലാം കൂടി 60,000ത്തോളം പേരെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമുണ്ട്. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ, ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഇമ്മാനുവൽ ഹോസ്പിറ്റൽ അസോസിയേഷൻ എന്നിവയാണ ക്രിസ്ത്യൻ കോ അലീഷൻ ഫോർ ഹെൽത്തിൽ അംഗങ്ങളായ സംഘടനകൾ.

പ്രാർത്ഥനയിലും പ്രവർത്തനത്തിലും രാഷ്ട്രത്തോടൊപ്പം പങ്കുചേരുന്നു എന്ന വാക്കുകളോടെയാണ് കത്ത് സമാപിക്കുന്നത്. അതേസമയം ഇതിനോടകം തന്നെ പ്രാദേശിക തലത്തിൽ കോവിഡ് പകർച്ച സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതോടൊപ്പം സർക്കാരുകളുമായി സഹകരിച്ചു രോഗനിർമ്മാർജ്ജനത്തിനാവശ്യമായ നടപടികളും ‘ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്’ സ്വീകരിച്ചിട്ടുണ്ട്.

രാജ്യമെമ്പാടുമായി വ്യാപിച്ച് കിടക്കുന്ന ആശുപത്രി ശൃംഖലയിൽ വിദഗ്ധ സേവനങ്ങൾ നല്കി വരുന്നതോടൊപ്പം സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും ആലംബഹീനര്‍ക്കും വലിയ സഹായമാണ് ‘ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്’ചെയ്തു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here