1.7 ല​ക്ഷം കോ​ടി​യു​ടെ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം

0
920

ചാക്കോ കെ തോമസ് ബാംഗ്ലൂർ

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ 1.7 ല​ക്ഷം കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​ത​രാ​മ​ൻ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് 50 ല​ക്ഷ​ത്തി​ന്‍റെ ഇ​ൻ​ഷു​റ​ൻ​സും കേ​ന്ദ്രം ഏ​ർ​പ്പെ​ടു​ത്തി. ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 20 ല​ക്ഷം ജീ​വ​ന​ക്കാ​ർ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ധി​യി​ൽ വ​രും. ദി​വ​സ വേ​ത​ന​ക്കാ​ർ​ക്കും സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തും. ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ടി​വ​രി​ല്ലെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

കൊറോണ പ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തി. ആശവർക്കർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്സുമാർ എന്നിവർ ഈ ഇൻഷുറൻസ് പരിരക്ഷയിൽ വരും.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങൾക്ക് അഞ്ച് കിലോ അരി അല്ലെങ്കിൽ ഗോതമ്പ് സൗജന്യമായി നൽകും.
നിലവിൽ നൽകുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്. അഞ്ച് കിലോ അരിയോ ഗോതമ്പോ ഏതാണ് ആവശ്യമെങ്കിൽ അത് തിരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക.
റേഷൻ കാർഡ് ഒന്നിന് ഒരു കിലോ പയർ വർഗവും മൂന്നുമാസം സൗജന്യമായി നൽകും. രണ്ട് തവണയായി ഇത് വാങ്ങാവുന്നതാണ്.
കർഷകർക്ക് കിസാൻ സമ്മാൻ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപ ഉടൻ നൽകും. ഏപ്രിൽ ആദ്യ ആഴ്ചയിൽ അക്കൗണ്ടിൽ ഈ പണം നിക്ഷേപിക്കും. 8.69 കോടി കർഷകർക്ക് ഇത് ലഭിക്കും
20 കോടി സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസം നൽകും
മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ, പെൻഷൻകാർ എന്നിങ്ങനെ മൂന്നുകോടി ആളുകൾക്ക് 1000 രൂപ വീതം അടുത്ത മൂന്നു മാസവും നൽകും. രണ്ട് തവണകളായിട്ടായിരിക്കും ഈ പണം അക്കൗണ്ടിൽ നിക്ഷേപിക്കുക
വനിതാ സ്വാശ്രയ സംഘങ്ങൾക്ക് നൽകുന്ന ഈടില്ലാത്ത വായ്പ 10 ലക്ഷമായിരുന്നത് 20 ലക്ഷമായി ഉയർത്തി.
ഉജ്ജ്വല പദ്ധതിയിലുള്ള പാവപ്പെട്ടവർക്ക് മൂന്നു മാസത്തേക്ക് എൽപിജി സിലിണ്ടർ സൗജന്യം. 8.3 കോടി ബിപിഎൽ കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക
സംഘടിത മേഖലയിലെ പി.എഫ് വിഹിതം മൂന്നു മാസത്തേത് സർക്കാർ അടയ്ക്കും. 100 ജീവനക്കാർ വരെയുള്ള കമ്പനികളിലെ ഇ.പി.എഫ് വിഹിതമാണ് നൽകുക.
പി.എഫിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിബന്ധനകൾ ലഘൂകരിച്ചു
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി. 182 രൂപ 202 രൂപയാക്കിയാണ് വർധിപ്പിച്ചത്
നിർമ്മാണ ക്ഷേമ ഫണ്ടിലെ 31,000 കോടി രൂപയിൽ നിന്ന് നിർമ്മാണ മേഖലയിലെ 3.5 കോടി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് ആശ്വാസ ധനം കൈമാറാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here