ഒരു രാജ്യം, ഒരു ശമ്പളദിനം’ നടപ്പാക്കാൻ സർക്കാർ

0
675

ന്യൂഡൽഹി: നിശ്ചിത തൊഴിൽസമയവും സ്ഥിരവരുമാനവുമുള്ള മേഖലകളിൽ ജോലിചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ട് ‘ഒരു രാജ്യം, ഒരു ശമ്പളദിനം’ സംവിധാനം അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. തൊഴിൽസുരക്ഷ, ആരോഗ്യം, തൊഴിൽസാഹചര്യങ്ങൾ എന്നിവസംബന്ധിച്ച് കൊണ്ടുവരുന്ന ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് വർക്കിങ് കണ്ടീഷൻസ് (ഒ.എസ്.എച്ച്.) കോഡ്, വേജസ് കോഡ് എന്നിവയുടെ ഭാഗമായാണ് ഈ നീക്കം.

വിവിധ മേഖലകളിലെ തൊഴിലാളികൾക്കെല്ലാം ഓരോ മാസവും നിശ്ചിതദിവസം ശമ്പളദിനമാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം കിട്ടുന്നുവെന്നുറപ്പാക്കാനാണിതെന്ന് കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗംഗവാർ പറഞ്ഞു. തൊഴിലാളികൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനായി ഏകീകൃത മിനിമം കൂലി കൊണ്ടുവരാനും ഉദ്ദേശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യസുരക്ഷാമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ സെൻട്രൽ അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി (കാപ്സി) നടത്തിയ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

(Courtesy: Mathrubhumi online)

LEAVE A REPLY

Please enter your comment!
Please enter your name here