ഇനി മുതൽ ജിയോയിൽ നിന്നും ഫ്രീ വോയിസ് കോളുകൾ ഇല്ല; മറ്റ് നമ്പറിലേക്കുള്ള കോളുകൾക്ക് ചാർജ് ഈടാക്കി ജിയോയും

0
733

ജിയോയിൽ നിന്നും മറ്റു ഓപ്പറേറ്റർമാരുടെ നമ്പറിലേക്ക് വിളിക്കുന്ന കാളുകൾക്ക് ഇനി മുതൽ 6 പൈസ / മിനുട്ട് ഈടാക്കും

മോൻസി മാമ്മൻ തിരുവനന്തപുരം

മുംബൈ: ഇതര നെറ്റ്‍വര്‍ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. മറ്റ് നെറ്റ്‍വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് മുകേഷ് അംബാനി ബുധനാഴ്ച അറിയിച്ചു. അതേസമയം, ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്‍റര്‍നെറ്റ് ഡാറ്റ നല്‍കുമെന്നാണ് വാഗ്ദാനം. ജിയോ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കില്ല.
ജിയോ ടു ജിയോ, ലാന്‍ഡ്‍ലൈന്‍, സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കാളുകള്‍ എന്നിവക്ക് നിരക്ക് ബാധകമല്ല. 2020 ജനുവരി വരെ കാളുകള്‍ക്കുള്ള കുറഞ്ഞ നിരക്ക് ആറ് പൈസയായി ട്രായി കുറച്ചിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് പണമീടാക്കാനുള്ള ജിയോയുടെ നീക്കം.
ഇന്ത്യൻ ടെലികോം റെഗുലേറ്ററിയുടെ നിയമപ്രകാരം ഉണ്ടായ മാറ്റം ആണ്. ഇനി മുതൽ ജിയോയിൽ നിന്ന് മറ്റു Non-Jio നമ്പറുകളിലേക്ക് വിളിക്കാൻ ₹10 ൽ തുടങ്ങുന്ന ടോപ്പ് അപ്പ് വൗചേർ ആവശ്യം ആണ്. ട്രായ് ഈ നിയമത്തിൽ ബേധഗതി വരുത്തുന്നത് വരെ മാത്രം ആയിരിക്കും ഇത്. ഓരോ 10 രൂപ റീചാർജിനും 1GB ഫ്രീ ഡാറ്റ ലഭിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here