കേരള ബാങ്കിന് അനുമതി; കേരളപ്പിറവി ദിനത്തില്‍ പ്രവർത്തനം തുടങ്ങിയേക്കും

0
565

മോൻസി മാമ്മൻ തിരുവനന്തപുരം

തിരുവനന്തപുരം: കേരള ബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ബാങ്ക് പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്തെ 14 ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിച്ച്‌ കൊണ്ടാണ് കേരള ബാങ്ക് യാഥാര്‍ഥ്യമാവുക. ഇതോടെ സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടി മാറ്റമാണ് ഇനി പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. സഹകരണ ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം തന്നെ ഇതോടെ വിപുലീകരിക്കപ്പെടുകയും ചെയ്യും. കേരലത്തിന്റെ സ്വന്തം ബാങ്കെന്ന ആശയവുമാണ് ഇതോടെ പൂവണിയാന്‍ പോകുന്നത്. കേരളാ ബാങ്ക് അടുത്തമാസം നിലവില്‍ വരുന്നതോടെ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here