ചന്ദ്രയാൻ 2 ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ്ങിൽ പിഴവ്; പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം

0
1326

മോൻസി മാമ്മൻ തിരുവനന്തപുരം

ബെംഗളൂരു : ചന്ദ്രോപരിതല ത്തിലേക്ക് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തവേ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി റിപ്പോര്‍ട്ട്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നാണ് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പുലര്‍ച്ചെ 2.18ന് അറിയിച്ചത്. വിവരങ്ങള്‍ പഠിച്ചു വരികയാണ്. ഇതിന് ശേഷം മാത്രമേ എന്ത് സംഭവിച്ചുവെന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാനാകൂ എന്നും കെ ശിവന്‍ വ്യക്തമാക്കി.
സാങ്കേതിക വിശദാംശങ്ങള്‍ നിലവില്‍ പുറത്തുവന്നിട്ടില്ല. ലാന്‍ഡിങ് വിജയകരമായോ എന്നു വ്യക്തമല്ല.വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതിരുന്നാല്‍ ഇതിനുള്ളിലെ റോവറും പ്രവര്‍ത്തനരഹിതമാകും. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓര്‍ബിറ്റര്‍ ഒരുവര്‍ഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും. അതേസമയം പ്രതീക്ഷ കൈവിടാതെ ലാന്‍ഡറുമായുള്ള ബന്ധം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഐഎസ്‌ആര്‍ഓ.ലാന്‍ഡിങ്ങിനുള്ള സ്ഥലമായി ഇസ്റോ തിരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മറ്റൊരു ദൗത്യവും കടന്നുചെന്നിട്ടില്ലാത്തതും ശാസ്ത്രജ്ഞര്‍ക്കു ധാരണ കുറവുള്ളതുമായ മേഖലയാണിത്.

ഗുഡ്ന്യൂസിൽ നിന്നും തത്സമയ വാർത്തകൾ ലഭിക്കാൻ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:  http://bit.ly/2Q0oAUy

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here