മതസ്വാതന്ത്ര്യം നിഷേധിക്കരുത് ; സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

മതസ്വാതന്ത്ര്യം നിഷേധിക്കരുത് ; സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ആശങ്കയില്‍ മതസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി.

കന്യാകുമാരിയില്‍ സണ്‍‌ഡേ സ്കൂള്‍ കെട്ടിട നിർമാണം തടഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദാക്കി. സിഎസ്‌ഐ സഭ ഭാരവാഹി നല്‍കിയ ഹർജിയിലാണ്‌ ഉത്തരവ്. മറ്റ് മതവിശ്വാസികള്‍ എതിർത്തേക്കുമെന്നത് അനുമതി നിഷേധിക്കാൻ മതിയായ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ ഭൂമിയില്‍ കെട്ടിട നിർമാണത്തിനാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ക്രമസമാധാന പ്രശനം ഉണ്ടായേക്കുമെന്ന എസ്‌പിയുടെ റിപ്പോർട്ടില്‍ കളക്ടർ അനുമതി നിഷേധിക്കുകയിരുന്നു. ഇതിനെതിരെ ആണ്‌ ഹർജി നല്‍കിയത്.