ഇന്ത്യയിൽ സ്വവർഗവിവാഹങ്ങൾക്ക് നിയമ സാധുത ഇല്ല; പുന:പരിശോധന തള്ളി സുപ്രീം കോടതി

ഇന്ത്യയിൽ സ്വവർഗവിവാഹങ്ങൾക്ക് നിയമ സാധുത ഇല്ല; പുന:പരിശോധന തള്ളി സുപ്രീം കോടതി

മോൻസി മാമ്മൻ തിരുവനന്തപുരം

ന്യൂഡൽഹി: ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധ്യത ഇല്ല എന്നുള്ള സുപ്രീം കോടതി വിധി ശരിവെച്ചു സുപ്രീം കോടതി അഞ്ചംഗ ബെഞ്ച്. 

സ്വവർഗ വിവാഹങ്ങള്‍ക്കുള്ള നിയമസാധുത ഇല്ലാതാക്കിയ വിധിയെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹരജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.

സ്വവർഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കുന്നതിന് ഭരണഘടനാപരമായ അടിസ്ഥാനമില്ലെന്ന് സുപ്രീംകോടതി വിധിയില്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് വിധിയെ ചോദ്യം ചെയ്ത് ഹർജികള്‍ എത്തിയത്. 2023ലെ വിധിയെ ചോദ്യം ചെയ്തുള്ള ഹരജികള്‍ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ബി.വി നാഗരത്‌ന, പി.എസ് നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി നിയമാനുസൃതമാണെന്നും കൂടുതല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. 2023 ഒക്ടോബറിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കാൻ വിസമ്മതിച്ച്‌ വിധി പ്രഖ്യാപിച്ചത്. ഭരണഘടന പ്രകാരം വിവാഹം മൗലികാവകാശമായി കണക്കാക്കാൻ കഴിയില്ലെന്നും നിയമ സാധൂകരണത്തിനായി പാർലമെൻ്റിന് പരിഗണിക്കാമെന്നും വ്യക്തമാക്കി.