ജെ.ബി. കോശി കമ്മീഷൻ നിർദേശങ്ങൾ ഉടൻ നടപ്പാക്കും: മന്ത്രി പി. രാജീവ്
കൊച്ചി: ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ വിവിധ വകുപ്പുകളുടെ നിർദേശങ്ങൾ ക്രോഡീകരിച്ച് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. കെആർഎൽസിസിയുടെ 43-ാമത് ജനറൽ അസംബ്ലി എറണാകുളം ആശീർഭവനിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെആർഎൽസിബിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു.