മതം മാറുന്നവർക്ക് രേഖകൾ തിരുത്തിക്കിട്ടാൻ അവകാശം: ഹൈക്കോടതി
കൊച്ചി: മതം മാറുന്ന വ്യക്തിക്ക് അതു പ്രകാരം രേഖകൾ തിരുത്തി കിട്ടാൻ അവകാശമുണ്ടെന്നു ഹൈക്കോടതി. മതസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഏതെങ്കിലും മതത്തിൽ ജനിച്ചുവെന്ന കാരണത്താൽ വ്യക്തിയെ ആ മതത്തിൽ തന്നെ തളച്ചിടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
മതം മാറിയ സഹോദരങ്ങൾക്കു വിദ്യാഭ്യാസ രേഖകളിൽ തിരുത്തൽ അനുവദിച്ചു കൊണ്ടാണു കോടതി വിധി.
ഹിന്ദു മാതാപിതാക്കൾക്കു ജനിച്ച് പിന്നീടു ക്രിസ്തുമതം സ്വീകരിച്ച കൊച്ചി മഞ്ഞുമ്മൽ സ്വദേശികളായ ലോഹിത്, ലോജിത് എന്നിവർ നൽകിയ ഹർജികളിലാണു ജസ്റ്റിസ് വി.ജി. അരുണിൻ്റെ ഉത്തരവ്.
Advertisement