ബിലീവേഴ്‌സ് ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസ്

ബിലീവേഴ്‌സ് ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസ്

പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൻ്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തു. ഡോ. സാമുവൽ മോർ തിയോഫിലസ് മെത്രാപൊലിത്തയാണ് പുതിയ അധ്യക്ഷൻ. തിരുവല്ല സഭ ആസ്ഥാനത്തു ചേർന്ന സിനഡിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം ജൂൺ 22 ന് നടക്കും.

ചെന്നൈ ഭദ്രാസനാധിപനായിരുന്നു ഡോ. സാമുവൽ മോർ തിയോഫിലസ് മെത്രാപൊലീത്ത. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡിൽ സംബന്ധിച്ചു. ഐകകണ്ഠേനയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതെന്ന് സിനഡിന് ശേഷം ബിലീവേഴ്‌സ് ചർച്ച് വൈദികർ വ്യക്തമാക്കി.