കലാപഭൂമിയായി രാജ്യതലസ്ഥാനം; പ്രാർത്ഥനക്ക് ആഹ്വാനം

0
2159

മോൻസി മാമ്മൻ തിരുവനന്തപുരം

ന്യൂഡല്‍ഹിപൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട്‌ നടക്കുന്ന പ്രക്ഷോഭത്തെ എതിര്‍ത്ത്‌ ഒരു സംഘം രംഗത്തിറങ്ങിയതോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വ്യാപക സംഘര്‍ഷം. സംഘർഷത്തിൽ 17 പേർ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. വാഹനങ്ങളും കടകളും വീടുകളും അക്രമികള്‍ കത്തിച്ചു.പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും പരക്കെ ഏറ്റുമുട്ടി. പൊലീസിനൊപ്പംനിന്ന്‌ അക്രമി പ്രതിഷേധക്കാര്‍ക്ക്‌ നേരെ തോക്കുയര്‍ത്തി വെടിവയ്‌ക്കുന്ന ദൃശ്യം പുറത്തുവന്നു.

ട്രംപിന്റെ സന്ദര്‍ശനത്തിന്‌ ഡല്‍ഹിയില്‍ വന്‍ സുരക്ഷ ഒരുക്കിയതിനിടെയാണ്‌ സംഘര്‍ഷം രൂക്ഷമായത്‌.
കലാപം രൂക്ഷമായ വടക്കുകിഴക്ക് ഡല്‍ഹിയില്‍ ഒരു മാസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 24 വരെയാണ് നിരോധനാജ്ഞ. കലാപ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനമായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. കലാപം ഡല്‍ഹിയിലെ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഡൽഹിയുടെ സമാധാനത്തിനായി വിശ്വാസികളും ശുശ്രൂഷകരും പ്രാർത്ഥിയ്ക്കണമെന്ന് വിവിധ സഭാ നേതൃത്വങ്ങൾ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here