നാഷണൽ പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് 16-മത് വാർഷിക സമ്മേളനത്തിന് അനുഗ്രഹീത സമാപ്തി

0
430

വാർത്ത: ജോൺ എം. തോമസ്, ഡൽഹി

ന്യൂഡൽഹി: നാഷണൽ പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് 16-മത് വാർഷിക സമ്മേളനത്തിന് (200-മത് മാസിക സമ്മേളനം) അനുഗ്രഹീത സമാപ്തി. പാസ്റ്റർ ജോൺസൻ രാമചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിന്റെ ഉദ്ഘാടനം റവ. എൻ. എ. ഫിലിപ്പ് (പ്രസിഡന്റ്, NICM & ഇവാഞ്ചൽ ബൈബിൾ ചർച്ച്) നിർവ്വഹിക്കുകയും റവ. ഷാജി ഡാനിയേൽ (പ്രസിഡന്റ്, ഐ.പി.സി. ഡൽഹി സ്റ്റേറ്റ്) മുഖ്യ സന്ദേശം നൽകുകയും ചെയ്തു. കോവിഡുമൂലം കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ദൈവദാസന്മാരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുകയും ഡൽഹിയിൽ നിന്നും നാട്ടിലേക്ക് യാത്രയാകുന്ന സീനിയർ ശുശ്രൂഷകരായ പാസ്റ്റർ സി. പി. ഫിലിപ്പ് (സീനിയർ ജനറൽ മിനിസ്റ്റർ, ഐ.പി.സി, ഡൽഹി സ്റ്റേറ്റ്), പാസ്റ്റർ എം. വി. ജോയി എന്നിവർ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.

‘നാം ക്രിസ്തുവിൽ ഒന്ന്’ (We are one in Christ) എന്ന ദർശനത്തോടെ പാസ്റ്റർ അനിൽ ജോൺസന്റെ നേതൃത്വത്തിൽ ആരംഭിച്ച എൻ.പി.പി.എഫ്. വിശേഷാൽ ഉത്തരേന്ത്യയിൽ നടത്തുന്ന ആത്മീക – സാമൂഹിക പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണ്.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here