സുവിശേഷഘോഷണത്തിൽ അരനൂറ്റാണ്ടിന്റെ യശസ്സുയർത്തി നെടുമ്പ്രം കൺവൻഷൻ ഏപ്രിൽ 12 മുതൽ 

സുവിശേഷഘോഷണത്തിൽ അരനൂറ്റാണ്ടിന്റെ യശസ്സുയർത്തി നെടുമ്പ്രം കൺവൻഷൻ ഏപ്രിൽ 12 മുതൽ 

തിരുവല്ല: സുവിശേഷഘോഷണത്തിൽ അരനൂറ്റാണ്ടിന്റെ യശസ്സുയർത്തി നെടുമ്പ്രം കൺവൻഷൻ ഏപ്രിൽ 12 മുതൽ  15 വരെ നെടുമ്പ്രത്ത് നടക്കും. 1973 ൽ ലളിതമായ രീതിയിൽ നെടുമ്പ്രത്ത് ആരംഭിച്ച കൺവെൻഷൻ ആയിരങ്ങൾക്ക് അനുഗ്രഹമായി, നെടുമ്പ്രത്തെ സുവിശേഷ വ്യാപനത്തിനും സഭകളുടെ വളർച്ചയ്ക്കും ആത്മീയ സമ്മേളനം മുഖാന്തരമായി. പാസ്റ്റർ കെ. സി. ജോണിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൺവെൻഷനിലൂടെ അനേകരെ ക്രിസ്തുവിലേയ്ക്ക് നയിക്കുവാൻ ഇടയായി. കേരളത്തിലെ മെഗാ ചർച്ചുകളിൽ ഒന്നായി ഐപിസി നെടുമ്പ്രം ഗോസ്പൽ സെന്റർ മാറുന്നതിൽ കൺവെൻഷന്റെ പങ്കു ശ്രദ്ധേയമാണ്.

ജൂബിലി കൺവെൻഷനിൽ പാസ്റ്റർമാരായ ഡോ. കെ.സി ജോൺ, ബി. മോനച്ചൻ, അനീഷ് തോമസ്, പി.സി ചെറിയാൻ എന്നിവർ പ്രസംഗിക്കും. ചർച്ച് ക്വയറിനൊപ്പം അനിൽ അടൂർ, ലോഡ്‌സൺ ആന്റണി, ഗ്രേസ് ജോൺ, ഷിജിൻ ഷാ എന്നിവർ സംഗീത ശുശ്രൂഷ നയിക്കും.

Advertisement