നീറ്റ് പരീക്ഷ: റാങ്ക് മികവോടെ ഫിലേമോൻ കുര്യാക്കോസ്

0
1243

തിരുവല്ല: മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ അമ്പതാം റാങ്കും കേരളത്തിൽ മൂന്നാം റാങ്കും കരസ്ഥമാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ഫിലേമോൻ കുര്യാക്കോസ്. കേരളത്തിൽ നിന്നും പരീക്ഷ എഴുതിയ 92,911 വിദ്യാർത്ഥികളിൽ, ആദ്യ 50തിൽ നാലു മലയാളികളുമുള്ളത്.

തിരുവല്ല കറ്റോട് കുഴിപ്പറമ്പിൽ പാസ്റ്റർ കുര്യാക്കോസ് തോമസിന്റെയും ശ്രീമതി അമ്പിളി തോമസിന്റെയും മകനാണു ഫിലെമോൻ കുര്യാക്കോസ്. പിതാവ് പാസ്റ്റർ കുര്യാക്കോസ് തോമസ് കഴിഞ്ഞ 15 വർഷമായി ഷിംലയിൽ കല്ലുമല ദൈവസഭയുടെ ശ്രുശൂഷകനാണ്. ഫിലെമോന്റെ ഇളയ സഹോദരൻ നാഥാനിയേൽ ചങ്ങനാശ്ശേരിരിയിൽ പ്ലസ് വൺ വിദ്യാർത്തിയാണ്.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണ്ണിസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥി ആയിരുന്നു. ഡൽഹിയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്സിൽ (AIIMS) ചേർന്ന് എം.ബി.ബി.എസ് പഠിക്കുവാനാണ് ആഗ്രഹം. ആത്മീയ കാര്യത്തിൽ ഏറെ മുൻപന്തിയിലായിരുന്ന ഫിലെമോൻ പല തവണ ബൈബിൾ പൂർണ്ണമായി വായിച്ചു തീർത്തിരുന്നു.

പുതിയ ലക്കം ഗുഡ്‌ന്യൂസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here