ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ കൺവൻഷൻ ഇന്നു മുതൽ; ഫെബ്രു.17 നു സമാപിക്കും; ഗുഡ്ന്യൂസിൽ തത്സമയം വീക്ഷിക്കാം

0
3951

 

ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് ജനറൽ കൺവൻഷൻ ഗുഡ്ന്യൂസ് ലൈവിൽ തത്സമയം വീക്ഷിക്കൂ.

 

തിരുവല്ല: പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ കൺവൻഷൻ ഫെബ്രു.14 മുതൽ 17 വരെ പായിപ്പാട് ബൈബിൾ സെമിനാരി ബോയ്സ് ഹോസ്റ്റൽ ഗ്രൗണ്ടിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും.

കൺവൻഷനു മുന്നോടിയായി ബൈബിൾ സെമിനാരിയുടെ ഗ്രാഡുവേഷൻ നടന്നു.വിവിധ യോഗങ്ങളിൽ ഡോ.ജയ് സൻ തോമസ്, പാസ്റ്റർമാരായ വി.സി.യോഹന്നാൻ, വി.ടി.ഏബ്രഹാം, പി.സി.ചെറിയാൻ, റ്റി.വൈ.ജോൺസൻ, ടി.എം പാപ്പച്ചൻ, സുവി. ബിനു വടശ്ശേരിക്കര, സിസ്റ്റർ ചിന്നമ്മ രാജൻ എന്നിവർ പ്രസംഗിക്കും. മല്ലപ്പള്ളി പ്രെയ്സ് വോയ്സ്, ന്യു ഇന്ത്യാബൈബിൾ ചർച്ച് ഗായക സംഘം തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും.
ബൈബിൾ ക്ലാസ്, പവർ മീറ്റിംഗ്, ശുശ്രുഷകാസമ്മേളനം, വനിത, യുവജന, സണ്ടേസ്കൾ സമ്മേളനങ്ങൾ, എഴുത്തുകാരുടെ യോഗം എന്നിവ നടക്കും.ഞായറാഴ്ച പൊതുസഭാ യോഗവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here