വാർത്ത: ബ്ലസൻ തോണിപ്പാറ
കോട്ടയം: ന്യൂ ഇൻഡ്യ ചർച്ച് ഓഫ് ഗോഡ് കോട്ടയം സെന്റർ കൺവൻഷൻ ഏപ്രിൽ 3 മുതൽ 7 വരെ കോട്ടയം – ഞാലിയകുഴിയിൽ നടക്കും. പാസ്റ്റർ വി.എ. തമ്പി, പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ റ്റി.എം. കുരുവിള, പാസ്റ്റർ റ്റി.ഡി. ബാബു എന്നിവർ പ്രസംഗിക്കും. ഇമ്മാനുവൽ ഹെൻട്രി, ജെയ്സൺ കണ്ണൂർ, സന്തോഷ് അടൂർ, പോൾസൺ കണ്ണൂർ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.