സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് പാസ്റ്റർ ജേക്കബ് ജോസഫിന്

0
6419

മോൻസി മാമ്മൻ തിരുവനന്തപുരം

ഇരവിപേരൂർ: കേരള സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കൃഷിക്കാരനുള്ള ഹരിതമിത്ര അവാർഡ് ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവൻ ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോസഫിന് ലഭിച്ചു. ഗിൽഗാൽ ആശ്വാസ ഭവന്റെ വളപ്പിൽ സ്വന്തമായി നടത്തുന്ന ജൈവകൃഷിക്ക് ആണ് സർക്കാരിന്റെ അംഗീകാരം തേടിയെത്തിയത്.

ലോക്ക്ഡൗണ് സമയത്തു ആശ്വാസഭവനിൽ നടത്തിയ കൃഷികളെകുറിച്ചും വിളവെടുപ്പിനെക്കുറിച്ചും ഇറക്കിയ വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ദൈവീക ശുശ്രുഷയുടെ തിരക്കുകളുടെ ഇടയിലും കൃഷികാര്യങ്ങൾക്കും മൃഗപരിപാലനത്തിനുമൊക്കെ സമയം കണ്ടെത്തി അതിൽ വിജയിച്ച പാസ്റ്റർ ജേക്കബ് തോമസിന്റെ ഈ മാതൃക ശുശ്രുഷകർക്ക് ഒരു പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here