നോര്‍ത്തിന്ത്യയിൽ ഉണർവ്വായി ന്യൂ ഇന്ത്യാ ദൈവസഭ ജനറല്‍ കണ്‍വന്‍ഷനു സമാപനം
ഗ്വാളിയര്‍: ന്യൂ ഇന്ത്യ ദൈവസഭ നോര്‍ത്ത് ഇന്ത്യ 43-ാം ജനറല്‍ കണ്വന്ഷന് ഒക്ടോബര്‍ 30 - നവംബര്‍ 3 വരെ ഗ്വാളിയറിലുള്ള ബെഥെസ്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് എന്‍ജിനീയറിങ് കോളേജ്ഗ്രൗണ്ടില്‍ നടന്നു. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ആര്. എബ്രഹാം ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ബിജു തമ്പി, ശേഖര്‍ കല്യാണ്‍പൂര്‍, ബിനു തമ്പി, ജോയ്സ് ഏബ്രഹാം, പാസ്റ്റര്‍ രഞ്ജിത് ഏബ്രഹാം, പാസ്റ്റര്‍ ഡോ. മാര്‍ലോ ഫിലിപ്പ് തുടങ്ങിയവര്‍ മുഖ്യസന്ദേശം നല്കി. വിദേശ മിഷനറിമാരും പാസ്റ്റര്‍മാരായ സി.പി.മോനായി, റ്റി.എം. കുരുവിള, ബോബന് തോമസ്, നൂര്‍ദ്ദിന്‍ മുള്ള, റെജി കുര്യന്, ബിജു മാത്യു, പോള്‍ രാജ്, രാജു പൂവക്കാല, ടോണി വര്‍ഗീസ്, റ്റി.റ്റി. എബ്രഹം, ലെസ്ലി മാത്യു, ജിബിന്‍ പൂവക്കാല തുടങ്ങിയവരും വിവിധ സ്റ്റേറ്റ് പ്രസിഡന്റുമാരും പ്രസംഗിച്ചു.
വിവിധ സമ്മേളനങ്ങളില്‍ ന്യൂ ഇന്ത്യാ ദൈവസഭയുടെ സീനിയര്‍ ശുശ്രൂഷകന്മാര് അധ്യക്ഷത വഹിച്ചു. ബൈബിള്‍ ക്ലാസ്സ്, പാസ്റ്റേഴ്സ് സമ്മേളനം, സോദരി സമ്മേളനം, യുവജന സമ്മേളനം, മിഷന് സമ്മേളനം, പൊതു സമ്മേളനം, സംയുക്ത ആരാധനയും നടന്നു.
അയ്യായിരത്തഞ്ഞൂറോളം പേര് കണ്വന്ഷന് സമ്മേളനത്തില്‍ പങ്കുചേര്‍ന്നു. കടന്നുവന്ന എല്ലാവര്ക്കും താമസ സൗകര്യവും ഭക്ഷണവും നല്കി. വിവിധ സഭകൾക്ക് സംഗീത വാദ്യോപകരണങ്ങളും വിതരണം ചെയ്തു.
പാസ്റ്റര്‍ രഞ്ജിത്ത് എബ്രഹാം, പ്രിന്‍സ് മുള്ള, സിസ്റ്റര്‍ ഷെറില്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്യാപിറ്റല്‍ ക്രിസ്ത്യന്‍ സെന്‍ട്രല്‍ ചര്‍ച്ച് ഗായകര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
ഞായറാഴ്ച നടന്ന സംയുക്ത ആരാധനയ്ക്കും കര്‍ത്തൃമേശയ്ക്കും റവ. ഡോ.ആര്.എബ്രഹാം നേതൃത്വം നല്കി. 41 പാസ്റ്റര്‍മാര്‍ക്കു ഓര്‍ഡിനേഷന്‍ നല്കി.
Advertisement