ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 48-ാമത് ബിരുദദാന സർവീസ് നടന്നു

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 48-ാമത്  ബിരുദദാന സർവീസ് നടന്നു

തിരുവല്ല: പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 48-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) ഫെബ്രുവരി ഒൻപത് വ്യാഴാഴ്ച നടന്നു.  സെമിനാരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രൊഫസർ ഡോ. വി.വി തോമസ് മുഖ്യാതിഥിയായിരുന്നു.

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ ഡോ.ജയ്സൺ തോമസ് ബിരുദദാന സമ്മേളനത്തിന് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അലക്സ്സാണ്ടർ എ. ഫിലിപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

റവ. ഡോ സി.റ്റി ലൂയിസ്കുട്ടി, ഡോ. സൈമൺ ബർന്നബാസ്, ഡോ. മേരി വർഗീസ്, ഡോ. സുബ്രോ ശേഖർ സർക്കാർ,  ജബരാജ്, ഡോ. ജാസ്മിൻ റീജ  എന്നിവർ ആശംസകൾ അറിയിച്ചു. എം.ടിഎച്ച്, എം.ഡിവ്, ബിടിഎച്ച്,  ക്ലാസ്സുകളിലായി നാല്പതു പേർ ബിരുദങ്ങൾ സ്വീകരിച്ചു. 2023-24 അധ്യായന വർഷത്തെക്കുള്ള ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും എന്ന് പ്രിൻസിപ്പൽ അറിയിച്ചു.