അഗപ്പെ മിഷൻ  ജനറൽ കൺവെൻഷൻ ജനു.22 മുതൽ

അഗപ്പെ മിഷൻ  ജനറൽ കൺവെൻഷൻ ജനു.22 മുതൽ

നിലമ്പൂർ: മലബാർ കേന്ദ്രമായി പ്രവർത്തിക്കുന്ന അഗപ്പെ ഗോസ്പൽ മിഷന്റെ മുപ്പതാം ജനറൽ കൺവെൻഷൻ ജനുവരി 22 ബുധനാഴ്ച മുതൽ 26 ഞായറാഴ്ച വരെ നിലമ്പൂർ അഗപ്പെ ഹിൽസിൽ നടക്കും. 

മിഷൻ പ്രസിഡൻറ് പാസ്റ്റർ പി.എം അലക്സാണ്ടർ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഷാജി എം പോൾ, അനീഷ് റാന്നി, സുഭാഷ് കുമരകം, അനീഷ് കൊല്ലം, കെയിസി ജോർജ്, ജോസഫ് ഇടക്കാട്ടിൽ, ജോയി പാറക്കൽ , ലിജോ ജോൺസൻ എന്നിവർ പ്രസംഗിക്കും. 

ശുശ്രൂഷക സമ്മേളനം, യുവജന സമ്മേളനം, സഹോദരി സമ്മേളനം , ഗോസ്പൽ ടീം സമ്മേളനം, പൂർവ്വ വിദ്യാർത്ഥി സമ്മേളനം എന്നിവയും നടക്കും. ഹോളി ഹാർപ്സ് ചെങ്ങന്നൂർ സംഗീത ശുശ്രൂഷ നിർവഹിക്കും.

കേരളം കൂടാതെ മറ്റു  സംസ്ഥാനങ്ങളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർമാരായ വി.വി വർഗീസ്, സുരേഷ് കുമാർ, ജോസ് എബ്രഹാം എന്നിവർ നേതൃത്വം നല്കും.