നിസ്സി അച്ചാ ജേക്കബിന്  ഡോക്ടറേറ്റ്

നിസ്സി അച്ചാ ജേക്കബിന്  ഡോക്ടറേറ്റ്

കോട്ടയം: യുവ എഴുത്തുകാരിയും ഷാലോംസ് ഒലി ലേണിംഗ് അക്കാദമിയുടെ ഡയറക്ടറുമായ നിസ്സി അച്ചാ ജേക്കബിന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പഠന വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കായി മലയാളത്തില്‍ നൂതനപാഠ പദ്ധതി ആവിഷ്കരിക്കരിച്ചതിലാണ് ഡോക്ടറേറ്റ്. മല്ലപ്പള്ളി വലിയവീട്ടില്‍ തോപ്പില്‍ ജേക്കബ് വറുഗീസിന്‍റെയും ഉഷ ജേക്കബിന്‍റെയും മകളാണ് നിസ്സി. 

എഴുത്തുകാരനും ഗുഡ്ന്യൂസ് അസോസിയേറ്റ് എഡിറ്ററുമായ പുതുപ്പള്ളി പട്ടശ്ശേരില്‍ മഠത്തില്‍ ഇവാ. എം.സി. കുര്യന്‍റെ മകനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജരുമായ സഖറിയ കുര്യനാണ് ഭര്‍ത്താവ്.

യുവജനങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങളായ ദീപം ചില്‍ഡ്രന്‍ സ് മിനിസ്ട്രി, യങ് പ്രൊഫഷണല്‍സ് പ്രയര്‍ ഫെല്ലോഷിപ്പ് ((YPPF) തുടങ്ങിയവയില്‍ നേതൃനിലയിലുള്ള നിസ്സി ' 'Unexplored Motherhood‑'' എന്ന ബുക്കിന്‍റെ രചയിതാവുകൂടെയാണ്. മകള്‍ ഷാലോം സുസെന്‍ സഖറിയ.

പുതുപ്പള്ളി ചർച്ച് ഓഫ് ഗോഡ് അഗപ്പെ ഗോസ്പൽ സെൻ്റർ സഭാംഗമാണ് നിസ്സി.

Advertisement