മതപരിവർത്തനം: പാസ്റ്റർക്കും ഭാര്യയ്ക്കും അഞ്ച് വർഷം തടവും പിഴയും

മതപരിവർത്തനം: പാസ്റ്റർക്കും ഭാര്യയ്ക്കും അഞ്ച് വർഷം തടവും പിഴയും

മതപരിവർത്തനം ആരോപിച്ച്  2023 ജനുവരി 24ന് അറസ്റ്റിലായ പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയ്ക്കും ഉത്തർപ്രദേശിലെ അംബേദ്കർ നഗർ സെഷൻസ് കോടതി അഞ്ച് വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും വിധിച്ചു.

2023 ജനുവരിയിൽ അറസ്റ്റിലായതിനെ തുടർന്ന് 8 മാസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇരുവരെയും വിട്ടയച്ചിരുന്നു. 

ഏകദേശം 30 തവണയായി കേസുകളുടെ വാദം കേൾക്കലുകൾക്ക് ശേഷം ഇന്ന് ജനുവരി 22 ന് നടന്ന അന്തിമ വിധിയിൽ ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പാസ്റ്റർ ജോസ് ഉത്കണ്ഠയും, രക്തസമ്മർദ്ദവും മൂലം ആശുപത്രിയിൽ ആയിരുന്നു. ഇരുവരെയും ഓർത്തു പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

വാർത്ത: പാസ്റ്റർ ജേക്കബ് പാലയ്ക്കൽ ജോൺ, പട്ന