മസിഹ് മണ്ഡലി അസ്സോസിയേഷൻ്റെ ഹോളി സ്പിരിറ്റ് ഫെസ്റ്റിവൽ നവി മുബൈയിൽ

മസിഹ് മണ്ഡലി അസ്സോസിയേഷൻ്റെ ഹോളി സ്പിരിറ്റ് ഫെസ്റ്റിവൽ നവി മുബൈയിൽ

മുംബൈ: മസിഹ് മണ്ഡലി അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഭാരതത്തിൻ്റെ ഉണർവിനു വേണ്ടി ഹോളി സ്പിരിറ്റ് ഫെസ്റ്റിവൽ. ഡിസംബർ 6, 7 തീയതികളിൽ നവി മുംബൈ നിരൂളിലുള്ള ടെർണാ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ആത്മീയ സംഗമം മസിഹ് മണ്ഡലി അസ്സോസിയേഷൻ പ്രസിഡണ്ട് പാസ്റ്റർ സജി മാത്യു ഉദ്ഘാടനം ചെയ്യും.

അനുഗൃഹീത അഭിഷിക്ത ശുശ്രൂഷകന്മാരായ പാസ്റ്റർ അങ്കിത് സാജ് വാൻ, പാസ്റ്റർ രാജേഷ് മാത്യു, പാസ്റ്റർ ശ്രീനിവാസ് ദുബായ്,  ഷീനു മറിയം, ജോസഫ് രാജ് അല്ലാം,  സ്റ്റീഫൻ ജോർജ് എന്നിവർ പ്രസംഗിക്കും.  ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 9 വരെ 12 മണിക്കൂർ ആരാധന, പ്രാർത്ഥന, ദൈവവചന ശുശ്രൂഷ, ഡെലിവറൻസ് മിനിസ്ട്രി എന്നിവ ഉണ്ടായിരിക്കും.

ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മസിഹ് മണ്ഡലി അസ്സോസിയേഷൻ 20 വർഷം മുമ്പ് പാസ്റ്റർ സജി മാത്യുവും നിതൃതയിൽ ചേർക്കപ്പെട്ട മിഷനറി ജാനറ്റ് സജി മാത്യുവും ചേർന്ന് ഒരു വാടക മുറിയിൽ ചെറിയ രീതിയിൽ ആരംഭിച്ചതാണ്. പ്രതിസന്ധികൾക്ക് നടുവിലും പ്രവർത്തനങ്ങളെ ദൈവം അത്ഭുതകരമായി വളർത്തി. അനേകം അത്ഭുതങ്ങൾ സംഭവിച്ചു. ധാരാളം പേർ യേശുവിനെ അറിയുവാനും വിടുതൽ പ്രാപിക്കുവാനും ഇടയായി. ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 1200 ൽപരം വലുതും ചെറുതുമായ സഭകൾ ഉള്ള ഇന്ത്യയിലെ ഒരു പ്രധാന മിഷനറി മൂവ്മെന്റ്റായി ദൈവം പ്രവർത്തനങ്ങളെ വളർത്തി. ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യ എന്നാണ് മസിഹി മണ്ഡലി ആദ്യം അറിയപ്പെട്ടിരുന്നത്.

നിരവധി വിദ്യാഭ്യാസ പ്രവർത്തനങ്ങളും സാമൂഹികക്ഷേമ പദ്ധതികളും സ്ത്രീശാക്തീകരണ സംരംഭങ്ങളും സഭയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. രാഷ്ട്ര നിർമ്മാണത്തിലും ഗ്രാമ വികസനത്തിലും സഭ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സജീവ സാന്നിധ്യമാണ്. ത്രിപുരയിൽ ഒരു സ്‌കൂൾ, മേഘാലയയിൽ രണ്ട് സ്കൂൾ, ഗുജറാത്തിൽ രണ്ടു സ്‌കൂൾ, മുംബൈ ചേരി പ്രദേശത്ത് അഞ്ചു സ്കൂൾ, ഹിമാചൽ പ്രദേശിൽ തെരുവു കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി അഞ്ച് സൗജന്യ സ്കൂ‌ൾ, തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ഉത്തരേന്ത്യൻ തൊഴിലാളികളുടെ കുട്ടികൾക്ക് വേണ്ടി സൗജന്യ ട്യൂഷൻ സെന്റർ എന്നിവ സഭയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

രാജ്യം നേരിടുന്ന ദുരന്തങ്ങളിൽ സഹായഹസ്‌തവുമായി മസിഹി മണ്ഡൽ എത്താറുണ്ട്. പ്രകൃതിദുരന്തങ്ങളുടെ ഇരകൾക്ക് ആവശ്യമായ സഹായം എത്തിക്കുവാൻ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് മൂലം മരണപ്പെട്ട ദൈവദാസന്മാരുടെ ഭാര്യമാർക്ക് മിഷനറി ജാനറ്റ് സജി മാത്യു ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പ്രതിമാസം മുവായിരം രൂപ വീതം സാമ്പത്തിക സഹായം നൽകിവരുന്നു. മണിപ്പൂർ കലാപത്തിൽ മുറിവേറ്റവരെ ചേർത്തു പിടിക്കുവാനും ആവശ്യമായ സഹായം നൽകുവാനും കഴിഞ്ഞു. സാമൂഹിക സാംസ്‌കാരിക രംഗത്ത് ശക്തമായി പ്രവർത്തിക്കുന്ന സഭയുടെ സാമൂഹിക സേവനങ്ങൾ ഫെലോഷിപ്പ് ആശ്രം ചാരിറ്റബിൾ ട്രസ്റ്റിലൂടെയാണ് നടപ്പിലാക്കുന്നത്.

20 വർഷം പിന്നിടുന്ന മിഷനറി ദൗത്യത്തിന്റെ സ്തോത്ര ശുശ്രൂഷയും ഉണർവിന് വേണ്ടി പ്രാർത്ഥിക്കുന്ന ദവദാസന്മാരുടെയും ദൈവജനത്തിന്റെയും സംഗമവും ആണ് ഡിസംബറിൽ നടക്കുന്നത്. മുംബൈയിലുള്ള എല്ലാ സഭകളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ഹോളി സ്‌പിരിറ്റ് ഫെസ്റ്റിവലിൽ 2000 പേർക്കാണ് പ്രവേശനം. ശീതീകരിച്ച ടെന്റിലാണ് ഫെസ്റ്റിവൽ നടക്കുക. പങ്കെടുകുന്നവർ 1500 രൂപ അടച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രണ്ടു ദിവസവും ഭക്ഷണം ലഭ്യമാക്കും.

ഒരു ആത്മീയ പകർച്ചയ്ക്കും അന്ത്യകാല ഉണർവിനും ദാഹിക്കുന്നവർ ഒരുമിച്ചു കൂടുന്ന ഈ ആത്മീയ സംഗമം ഇന്ത്യയിലെ ഉണർവിന് ശക്തിപകരും എന്ന് പാസ്റ്റർ സജി മാത്യു പറഞ്ഞു.

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന QR കോഡിലൂടെയോ ലിങ്കിലൂടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

https://rzp.io/rzp/nxDeqgnJ

വിവരങ്ങൾക്ക്: +919930199223, +919925310969

https://rzp.io/rzp/nxDeqgnJ