സുവി.ജെയിംസ് വർഗീസ് (60) സൗദി അറേബിയയിൽ നിര്യാതനായി
കൂടൽ: എലിക്കോട് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സഭാംഗമായ കൊല്ലിരേത്ത് വീട്ടിൽ സുവിശേഷകൻ ജെയിംസ് വർഗീസ് (60) സൗദി അറേബിയയിലെ ഹൈലിൽ നിര്യാതനായി.
സംസ്കാരം ആഗസ്ത് 13 ബുധനാഴ്ച്ച രാവിലെ 9 മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30നു സഭാ സെമിത്തേരിയിൽ. കരിമുളക്കൽ കൈമൂട്ടിൽ കുടുംബാംഗം ആണ്. ഭാര്യ ഷേർളി ജെയിംസ് (ഷൈനി). മക്കൾ: ജെസ്‌വിൻ ജെയിംസ്, ജെസ്ലിൻ ജെയിംസ്.

