പരേതനായ പാസ്റ്റർ എൻ.റ്റി.കുരുവിള (ഷോളാപൂർ)യുടെ സഹധർമ്മിണി തങ്കമ്മ കുരുവിള (87) അമേരിക്കയിൽ നിര്യാതയായി

0
1794

ഒക്കലഹോമ: എടത്വാ  നെടുങ്ങാട്ടു കളത്തിൽ പരേതനായ പാസ്റ്റർ എൻ.റ്റി. കുരുവിള ( ഷോളാപൂർ) യുടെ സഹധർമ്മിണി തങ്കമ്മ കുരുവിള (87) ഫെബ്രു.13 ന്  നിര്യാതയായി.സംസ്കാരം ഫെബ്രു.15 ന് നടക്കും.

Memorial and Funeral Schedule:

Memorial Service : February 14th Friday 7:00 PM
Funeral: February 15th Saturday : 10:00 AM.

കുമ്പനാട് നെല്ലിമലയിൽ ചെള്ളകത്ത്  പൊയീക്കൽ പരേതനായ പാസ്റ്റർ വി.ജെ. ജോർജിൻ്റെ മകളാണ്. മഹാരാഷ്ട്രയിൽ മുംബൈയ്ക്കടുത്ത് ഷോളാപൂരിൽ ദീർഘകാലം കുടുംബമായി താമസിച്ച് സുവിശേഷവേല ചെയ്തിരുന്നു. ഷോളാപൂരിലെ സുവിശേഷ വ്യാപനത്തിനും സഭാ സ്ഥാപനത്തിനും ഭർത്താവിനോടൊപ്പം പരേതയും സജീവമായിരുന്നു. ഒട്ടേറെ കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ആദ്യകാല പെന്തക്കോസ്ത് മിഷനറി കുടുംബമായിരുന്നു പാസ്റ്റർ എൻ.റ്റി. കുരുവിളയുടേത്. ഷോളാപൂരിലെ ആദ്യ പെന്തെക്കോസ്ത് സഭാ കൂടി വരവിനു ഈ കുടുംബം തുടക്കക്കാരായി.

മക്കൾ: മോളി മാത്യു, ജോളി ഫിലിപ്പ്, സൂസി സാമുവേൽ, തോമസ് കുരുവിള (രാജു). മരുമക്കൾ: ഫിന്നി മാത്യു യു.എസ്.എ ( ബോർഡംഗം,ഗുഡ്ന്യൂസ് വീക്കിലി ), പാസ്റ്റർ പി.വൈ. ഫിലിപ്പ് (യു.എസ്.എ),  പാസ്റ്റർ  ഉമ്മൻ എബനേസർ (യു.എസ്.എ). 

LEAVE A REPLY

Please enter your comment!
Please enter your name here