പ്രീമിയർ സ്റ്റഡി ബൈബിൾ പ്രസാധകൻ പി.പി.ജോർജ് നിത്യതയിൽ

0
1218

ജെയ്മോൻ ചീരൻ (ഓൺലൈൻ ഗുഡ്ന്യൂസ് )

അങ്കമാലി : പ്രീമിയർ സ്റ്റഡി ബൈബിൾ പ്രസാധകനും ബ്രദറൻ അസംബ്ലി സഭകളുടെ സീനിയർ സുവിശേഷകനുമായ     പള്ളിപ്പാട് തോട്ടത്തിൽ ജോർജ് (85)   നിത്യതയിൽ പ്രവേശിച്ചു. ദീർഘകാലമായി വാർദ്ധക്യസഹജമായ രോഗത്താൽ ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ഇന്ന് ഡിസം.10ന് വൈകീട്ട് 3..30 നായിരുന്നു അന്ത്യം. ഗ്രന്ഥകാരൻ , പ്രഭാഷകൻ, ഗാനരചയിതാവ് തുടങ്ങിയ മേഖലകളിൽ ഏറെ ശ്രദ്ധേയനായ പി.പി.ജോർജ് കഴിഞ്ഞ 30 വർഷം മുൻപാണ് മലയാളത്തിൽ കുറഞ്ഞ ചെലവിലുള്ള പ്രീമിയർ സ്റ്റഡി ബൈബിൾ പുറത്തിറക്കിയത്. 
ഭാര്യ കുഞ്ഞമ്മ. മക്കൾ :- ഷെർളി , ഡിൻസിൽ (USA), ഷൈല, റെജിനോൾഡ്.
സംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here