കോട്ടിൽ വിളയിൽ എബ്രഹാം ജോഷ്വാ (ജോഷ്വാ -85) നിര്യാതനായി

കോട്ടിൽ വിളയിൽ എബ്രഹാം ജോഷ്വാ (ജോഷ്വാ -85) നിര്യാതനായി

കൊച്ചി: ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്റർ ആലുവ സഭയുടെ ആരംഭകാല വിശ്വാസി ഇടപ്പള്ളി കോട്ടിൽ വിളയിൽ എബ്രഹാം ജോഷ്വാ (ജോഷ്വാ '85)തിരുവനന്തപുരം മണിവിളയിൽ മകളുടെ വസതിയിൽ നിര്യാതനായി. 

 കളമശേരി എച്ച്.എം.റ്റി മുൻ ജീവനക്കാരനായിരുന്നു. 

 സംസ്കാരം ജൂലൈ 25 വ്യാഴം ഉച്ചയ്ക്ക് മണിവിള മകളുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടിൽ വിള കുടുംബ കല്ലറയിൽ . 

ഭാര്യ: സുമതി തിരുവനന്തപുരം ചരുവിള കുടുംബാംഗം.

മക്കൾ: സൂസൻ ജോണി, സജി ജോഷ്വാ (എറണാകുളം).

മരുമക്കൾ .പരേതനായ ജോണി, മിനി