ഇവാ.ഏബ്രഹാം റ്റി മത്തായി (ചാലാപ്പള്ളി ബേബിച്ചായൻ) നിത്യതയിൽ

0
972

മല്ലപ്പള്ളി: ദീർഘ വർഷങ്ങൾ കർത്തൃസേവയിൽ ആയിരുന്ന ചാലാപ്പള്ളി മോത്താനത്ത് താന്നിക്കൽ വീട്ടിൽ ചാലാപ്പള്ളി ബേബിച്ചായൻ എന്ന് വിളിക്കുന്ന എബ്രഹാം താന്നിക്കൽ (75) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം ഡിസം.12 ന് രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂക്ഷകള്‍ക്ക് ശേഷം ഉച്ചക്ക് 1 ന് പെരുംപ്പെട്ടി സെമിത്തേരിയില്‍ നടക്കും.

പലപ്പോഴും ശാരീരിക അസ്വസ്ഥതകൾ കണക്കിലെടുക്കാതെ യാത്രകൾ ചെയ്തതിനാലാൽ കൽക്കട്ടയിൽ വച്ച് താൻ രക്തം ശർദ്ദിച്ച് അവശനായി ആശുപത്രിയിൽ അഭയം പ്രാപിക്കുകയായിരുന്നു.

തമിഴ്നാട്ടിലെ ഉസ്ലാംപെട്ടിയിൽ താമസിക്കുന്നവർക്ക് വിദ്യാഭ്യാസമില്ലാത്തതിനാലും അനാചാരങ്ങൾ നിലനിന്നിരുന്നതിനാലും ആദ്യകാലങ്ങളിൽ അവിടെ ഒരു പെൺകുട്ടി പിറന്നാൽ ശാപം എന്ന് മുദ്രകുത്തി അവർ തന്നെ കൊല്ലുന്ന ഒരു പ്രത്യേക രീതി ഉണ്ടായിരുന്ന സാഹചര്യം താൻ പത്രവാർത്തകളിൽ കൂടി അറിയുകയും ഇതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ ഹൃദയത്തിൽ വളരെ ഭാരം ദൈവം നൽകിയതിനെ തുടർന്ന് ആത്മ നിയോഗത്തോടെ ഏറിയ വർഷങ്ങൾക്ക് മുമ്പ് സുവിശേഷ ദൗത്യവുമായി അവിടെ കടന്നുപോയത്.സാധു സംരക്ഷണം, ഭക്ഷണ പദാർത്ഥങ്ങൾ വിതരണം, മെഡിക്കൽ ക്യാമ്പുകൾ, കൺവൻഷനുകൾ, ഫിലിംപ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ താൻ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സഞ്ചരിച്ച് സുവിശേഷ വേല ചെയ്തതിൽ എടുത്തു പറയത്തക്കതായ ചില സ്ഥങ്ങളായ സുഡാൻ, ഉഗാൻണ്ടാ, മലേഷ്യാ, വിയറ്റ്നാം, ശ്രീലങ്ക, ഇന്റനേഷ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ പ്രവർത്തനത്തിന് താൻ മുഖേനേ വാതിൽ തുറന്നിട്ടുണ്ട്.

എവിടെയെങ്കിലും അല്പ സമയം തനിക്ക് കിട്ടിയാലുടൻ തന്റെ കൈവശം കരുതി വച്ചിട്ടുള്ള മൈക്കിൽ കൂടി പരസ്യസ്ഥങ്ങളിൽ ലജ്ജക്കൂടാതെ ദൈവ വചനം വിളിച്ചു പറയുന്ന ഒരു വ്യത്യസ്ത സ്വഭാവം തന്നിൽ കാണാവുന്ന പ്രത്യേകതകളിൽ വളരെ എടുത്ത് പറയത്തക്ക ഒന്നായിരുന്നു.

ഭാര്യാ: സൂസ്സമ്മാ (ലീലാമ്മ)മക്കൾ: മറിയാമ്മ (ബിന്ദു), രൂത്ത് (ബിജി), സാം (ബിജോ).മരുമക്കൾ:ജോർജ് മാത്യൂ (റോയി), ജോജി ബാബു (ലാലു), ഫേബാ മാത്യു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here