ചാക്കാമണ്ണിൽ സാബു സി വർഗ്ഗീസിനു പ്രത്യാശയോടെ വിട; സംസ്കാരം മാർച്ച് 25 ന് ഉച്ചക്ക് 12ന്

0
10403

പാലക്കാട് :ഐ.പി.സി പാലക്കാട് സൗത്ത് സെന്റർ മിനിസ്റ്റർ  കൂടാരത്തിൽ പാസ്റ്റർ കെ.യു.ജോയിയുടെ  മരുമകൻ പട്ടിക്കാട് വഴക്കുംംപാറ ചാക്കാമണ്ണിൽ സാബു സി വർഗ്ഗീസ് (45) വാഹന അപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 25ന് തിങ്കളാഴ്ച വഴക്കുംപാറ ചാക്കമണ്ണിൽ ഭവനത്തിൽ  രാവിലെ  ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 12  മണിയോടെ  ബദ്ഥലഹേം ചുമന്നമണ്ണ് സഭയുടെ കരിപ്പക്കുന്ന് സെമിത്തേരിയിൽ നടക്കും.

മാർച്ച് 23ന് വൈകിട്ട് 4 ന് പട്ടിക്കാടു ഭാഗത്തേക്കു പോവുകയായിരുന്ന സാബുവിനെ അതേ ദിശയിലെ ത്തിയ ഇന്നോവ കാർ ഇടിക്കുകയായിരുന്നു.

തൃശൂർ ദേശീയ പാതയിൽ കല്ലിടുക്കിൽ വച്ചായിരുന്നു അപകടം. ചിറ്റിലപ്പിള്ളി സ്വദേശികളായ ബൈക്ക് യാത്രക്കാർ സാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും നിത്യതയിൽ ചേർക്കപ്പെട്ടു.

പിതാവ്: ചാക്കാമണ്ണിൽ വർഗീസ്, മാതാവ്: ശോശാമ്മ, ഭാര്യ : സിനി, മക്കൾ: നിമ സൂസൻ സാബു, നിവ്യ സൂസൻ സാബു.

ദു:ഖിതരായ കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിപ്പാനപേക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here