തിരുവല്ല: പ്രശസ്ത എഴുത്തുകാരനും മരുപ്പച്ചയുടെ ചീഫ് എഡിറ്ററുമായ അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ മാതാവ് പാലനിൽക്കുന്നതിൽ പരേതനായ വർഗീസിൻ്റെ ഭാര്യ അന്നമ്മ വർഗ്ഗീസ് (88)നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്.21 ന് തിങ്കൾ രാവിലെ 8.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് ചർച്ച് ഓഫ് ഗോഡ് ഇലന്തൂർ ടൗൺ ചർച്ചിൻ്റെ ഇലവുംതിട്ട സെമിത്തേരിയിൽ നടക്കും. ഉളനാട് ഇടയാടിയിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ തോമസ് വർഗീസ് (ന്യൂയോർക്ക്), ലീലാമ്മ മാത്യു, ജോൺ വർഗീസ്, കുഞ്ഞുമോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ (മരുപ്പച്ച ചീഫ് എഡിറ്റർ), പാസ്റ്റർ അനിയൻകുഞ്ഞ് (ഐപിസി, വായ്പൂര്).
മരുമക്കൾ: റോസമ്മ, മത്തായി തോമസ്, സൂസൻ ജോൺ, പാസ്റ്റർ ജോയി സാമുവൽ (ഐപിസി, പ്രക്കാനം), ജാൻസി, ഷൈനി, പരേതയായ ആനിയമ്മ ജോൺ.