വിമാനയാത്രക്കിടെ ഹൃദയാഘാതം: പാസ്റ്റർ അലക്സ് ഡോണൾഡ് (73) കർത്തൃസന്നിധിയിൽ
ബെംഗളൂരു: മകളെയും കുടുംബത്തെയും കാണുവാൻ ഡൽഹിയിൽ നിന്നും വിമാനത്തിൽ ബെംഗളൂരുവിലെക്ക് യാത്ര തിരിച്ച സുവിശേഷകൻ പാസ്റ്റർ അലക്സ് ഡോണൾഡ് (73) യാത്രയ്ക്കിടെ ഹൃദയാഘാതം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജൂൺ 13 ന് പുലർച്ചെ 1.30 ന് സ്പൈസ് ജെറ്റ് വിമാനത്തിൽ വെച്ചായിരുന്നു മരണം.
സംസ്കാരം ജൂൺ 15ന് രാവിലെ 9 ന് ബാംഗ്ലൂർ സിറ്റി ഫെലോഷിപ്പ് സഭയുടെ നേതൃത്വത്തിൽ ഹൊറമാവ് ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഡൽഹി ബഥേൽ ഗോസ്പൽ ഫെലോഷിപ്പ് സ്ഥാപക പ്രസിഡൻ്റ് ഗ്രേയ്റ്റർ ഡൽഹി പെന്തെക്കൊസ്തൽ ഫെലോഷിപ്പ് ട്രഷർ, സെൻറ് തോമസ് ക്രിസ്ത്യൻ സെമിത്തേരി സെക്രട്ടറി എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിരുന്നു.
സുവിശേഷം അറിയിക്കുന്നതിൽ അതീവ തല്പരനായിരുന്ന പാസ്റ്റർ അലക്സ് ദൈവവിളി അനുസരിച്ച് ഇന്ത്യൻ അതിർത്തി രക്ഷാസേനയിൽ നിന്ന് രാജിവെച്ച് 1991 മുതൽ പൂർണ്ണ സമയ സുവിശേഷ പ്രവർത്തനം ചെയ്ത് വരുകയായിരുന്നു.
ധാരാളം ഹിന്ദി ഭാഷക്കാർ അദ്ദേഹത്തിൻ്റെ പ്രവർത്തനം നിമിത്തം രക്ഷയിലേക്ക് വന്നിട്ടുണ്ട്.
പീരുമേട് സ്വദേശിയായ പാസ്റ്റർ അലക്സ് ഡൽഹിയിൽ ഛദ്ദർപൂരിലാണ് താമസിച്ചിരുന്നത്.
ഭാര്യ: പരേതയായ ലില്ലി.
മകൾ: ഐവി അനുമോദ് (ബെംഗളുരു). മരുമകൻ: ഡേവിഡ് അനുമോദ്.
വാർത്ത: ചാക്കോ കെ. തോമസ് ബാംഗ്ലൂർ