കൊല്ലാട് ഇല്ലിപ്പറമ്പിൽ കരിത്താറ്റിൽ ഏലിയാമ്മ ജോസഫ് (58) നിര്യാതയായി

കൊല്ലാട് ഇല്ലിപ്പറമ്പിൽ കരിത്താറ്റിൽ ഏലിയാമ്മ ജോസഫ് (58) നിര്യാതയായി

കോട്ടയം : കൊല്ലാട്  ഇല്ലിപ്പറമ്പിൽ കരിത്താറ്റിൽ  ടോം മാത്യുവിന്റെ (റിട്ട. എസ് ഐ) ഭാര്യ ഏലിയാമ്മ ജോസഫ് (കൊച്ചുമോൾ - 58, റിട്ട. അദ്ധ്യാപിക, എൻ. എം എൽ പി എസ്, പാമ്പാടി) നിര്യാതയായി. ഭൗതിക ശരീരം ഏപ്രിൽ 22 ശനിയാഴ്ച  വൈകിട്ട്  5നു മാങ്ങാനത്തുള്ള വീട്ടിൽ കൊണ്ടുവരുന്നതും 23ന് ഞായറാഴ്ച  ഉച്ചയ്ക്ക്  1നു ഐപിസി ഫിലദൽഫിയ കഞ്ഞിക്കുഴി സഭയുടെ നേതൃത്വത്തിൽ ശുശ്രൂഷക്കു ശേഷം മാങ്ങാനം ചിലമ്പ്രക്കുന്നു ഐ പി സി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.  പരേത റാന്നി പള്ളിക്കൽ  കുടുംബാംഗമാണ്.

മക്കൾ : അലൻ. ടി. മാത്യു (എഞ്ചിനീയർ, ടെക്നോപാർക്ക്‌, തിരുവനന്തപുരം), ഡോ.അലീന എൽസ ടോം. മരുമകൾ: ഡോ. ആൻസി അലൻ.

Advertisement