കെ.എം ഏലിയാമ്മ (48) യുടെ സംസ്കാരം ജൂൺ 19 ന്

കെ.എം ഏലിയാമ്മ (48)  യുടെ സംസ്കാരം ജൂൺ 19 ന്

ജമ്മു: കാൽ നൂറ്റാണ്ടായി ജമ്മുവിൽ സുവിശേഷ പ്രവർത്തനത്തിലും വിദ്യാഭ്യാസ മേഖലയിലും സജീവമായ പാസ്റ്റർ ബിജു വർഗീസിൻ്റെ ഭാര്യ കുമ്പനാട് കരിമ്പ് മണ്ണിൽ പറമ്പിൽ   ഏലിയാമ്മ കെ.എം (48) ജമ്മുവിൽ വെച്ച് ജൂൺ 16 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 19 ന്  കുമ്പനാട്ട് നടക്കും. രാവിലെ 8 ന് കടപ്രയിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് ഐപിസി തട്ടയ്ക്കാട് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ജമ്മുവിലെ ആർ.എസ്. പുരയിൽ ഏറ്റവും പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന സെലസ്റ്റിയൽ മിഷൻ സ്കൂളിൻ്റെ മാനേജിംഗ് ഡയറക്ടറായും സുവിശേഷ പ്രവർത്തനത്തിലും ഏറെ സജീവമായിരുന്നു. ജമ്മു & കാശ്മീർ ഗുഡ്ന്യൂസ് ചാപ്പ്റ്ററിൻ്റെ സംസ്ഥാന പ്രസിഡന്റും ആണ്.

മക്കൾ: എലിസബെത്ത്, എഡ്വിൻ,എഫ്രയിം.