ഇവാ.റോയി ഇട്ടിചെറിയയുടെ മാതാവ് അമ്മിണി കെ ഇട്ടിചെറിയ നിര്യാതയായി

ഇവാ.റോയി ഇട്ടിചെറിയയുടെ മാതാവ് അമ്മിണി കെ ഇട്ടിചെറിയ നിര്യാതയായി

ചിക്കാഗോ: ഐപിസി ഹെബ്രോൺ ഗോസ്പൽ സെന്റർ സഭാംഗമായ ഇവാഞ്ചലിസ്റ്റ് റോയി ഇട്ടിച്ചെറിയായുടെ മാതാവ് വേലൂർ എസ്റ്റേറ്റിൽ അമ്മിണി കെ ഇട്ടിച്ചെറിയ ( 82) നിര്യാതയായി. പരേതനായ കുഞ്ഞുഞ്ഞ് ഇട്ടിച്ചെറിയായുടെ ഭാര്യയാണ്. കൊട്ടാരക്കര ആയൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് പരേത. ജോൺസൺ ഇട്ടിച്ചെറിയ , ഇവ.റോയി ഇട്ടിച്ചെറിയ, രാജീമോൾ അനിൽ എന്നിവർ മക്കളും ഫെയ്ത് റോയി,അനില്‍ തങ്കച്ചൻ എന്നിവർ മരുമക്കളുമാണ്.

 ചിക്കാഗോ സാഹിത്യവേദി പ്രവർത്തകൻ ചാക്കോ ഇട്ടിച്ചെറിയയുടെ സഹോദരന്റെ ഭാര്യ ആണ്. സംസ്കാരം അയൂരിൽ നടക്കും.