റാന്നി: പാസ്റ്റർ ജോൺസൻ്റെ സഹധർമ്മണിയും റാന്നി വേൾഡ് റിവൈവൽ ദൈവസഭാംഗവുമായ അമ്മിണി ജോൺസൻ (55)നിര്യാതയായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജൂലൈ 30 വ്യാഴാഴ്ച്ച മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം ആഗസ്റ്റ് 3 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 നു വേൾഡ് റിവൈവൽ സഭയുടെ പേമരുതി സെമിത്തേരിയിൽ നടക്കും.
റാന്നി വേൾഡ് റിവൈവൽ ദൈവസഭ ഉൾപ്പെടെ പല സഭകളുടേയും സ്ഥാപനത്തിൽ മുഖ്യ പങ്കാളിത്തം വഹിച്ചവരാണ് പരേതയും കുടുംബവും.