പാസ്റ്റർ വി.പി.തോമസിന്റെ മാതാവ് നിലമ്പൂർ മൂത്തേടം പാറക്കാട്ട് അമ്മിണി ഏബ്രഹാം(90) കർത്തൃസന്നിധിയിൽ
നിലമ്പൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും സൺഡേ സ്കൂൾ ഡിപ്പാർട്മെന്റ് പ്രസിഡന്റുമായ പാസ്റ്റർ വി.പി.തോമസിന്റെയും റാന്നി ഈട്ടിച്ചുവട് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ പി.എ.രാജന്റെയും മാതാവ് നിലമ്പൂർ മൂത്തേടം പാറക്കാട്ട് അമ്മിണി ഏബ്രഹാം(90) നിര്യാതയായി. കോതമംഗലം വെളിയൽച്ചാൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ കെ.എസ്.വർഗ്ഗീസിന്റെ ഭാര്യാമാതാവാണ്.
സംസ്കാരം നവംബർ 6 ബുധനാഴ്ച രാവിലെ 9 ന് പാലുണ്ട ചർച്ച് ഓഫ് ഗോഡ് ഹാളിലെ ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് 1.30ന് സഭാ സെമിത്തേരിയിൽ നടക്കും.
മറ്റു മക്കൾ: പി.എ.ബാബു, ഗ്രേസി ജോൺ, മേഴ്‌സി വർഗീസ്, ജെയ്‌നി സിംസൺ, ജോമോൻ പി.എ. (യുഎഇ).
മറ്റു മരുമക്കൾ: സൂസമ്മ ബാബു, ശോശാമ്മ തോമസ്, കുഞ്ഞുഞ്ഞമ്മ രാജൻ, എം.എം ജോൺ, സിംസൺ പനമ്പറ്റ, പ്രിസ്ക ജോമോൻ.
Advertisement
Advertisement