പാസ്റ്റർ പി.സി തോമസിന്റെ ഭാര്യ അന്നമ്മ (68) നിര്യാതയായി
കട്ടപ്പന: ഐപിസി കട്ടപ്പന സെൻ്റർ ആമയാർ പെനിയേൽ സഭാ ശുശ്രൂഷകനും, കട്ടപ്പന സെൻറർ വൈസ് പ്രസിഡണ്ടുമായ പാസ്റ്റർ പി.സി തോമസിന്റെ ഭാര്യ അന്നമ്മ (68)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഫിലോമോൻ പേരപ്പറമ്പിൽ മകനാണ്.
മൃതദേഹം ഡിസം.16 ന് തിങ്കളാഴ്ച വൈകുന്നേരം ചേറ്റുകുഴിയിലുള്ള മകന്റെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച 12 ന് ഐപിസി ഹെബ്രോൻ ചാലക്കുടിമേഡ് സഭയുടെ ചേറ്റുകുഴിയിലുള്ള സെമിത്തേരിയിൽ നടക്കും.
മക്കൾ : റെജി, റീന, ഫിലോമോൻ
മരുമക്കൾ: പ്രൈസി, ബിനോയ്, റാണി