അന്നമ്മ സ്കറിയ (86) കർത്തൃസന്നിധിയിൽ
ജോധ്പൂർ: ഉത്തരേന്ത്യൻ മിഷണറിയും രാജസ്ഥാൻ ജോധ്പൂർ ഫിലാഡൽഫിയ ചർച്ച് സഭാശുശ്രൂഷനുമായിരുന്ന പരേതനായ പാസ്റ്റർ പി.എ സ്കറിയയുടെ ഭാര്യ അന്നമ്മ സ്കറിയ (86) നിര്യാതയായി. തിരുവല്ല ഓതറ പാറയിൽ കുടുംബാംഗമാണ്. സംസ്കാരം ജൂൺ 26 ന് ജോധ്പൂരിൽ ഫിലഡൽഫിയ ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും.
പാസ്റ്റർ പി.എ.സ്കറിയയോടോപ്പം ഉത്തരേന്ത്യയിൽ ഒപ്പറേഷൻ മൊബൈലൈസേഷനിൽ (OM) പ്രവർത്തകരായിരിക്കുമ്പോൾ ദൈവവിളി കേട്ട് 1975 മുതൽ രാജസ്ഥാനിലെ ജോധ്പൂരിൽ സുവിശേഷ പ്രവർത്തനം ആരംഭിക്കുകയും പിന്നിട് ഉദയപൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലദൽഫിയ സഭയുടെ ഭാഗമായി മാറുകയും ചെയ്തു.
മക്കൾ: സൂസൻ (ജോധ്പൂർ) , ഫെബ (ലിവർപൂൾ യു.കെ) , ഡോ.പ്രിസില്ല (ജയ്പ്പൂർ). മരുമക്കൾ: പാസ്റ്റർ ബിനോയി (ഫിലഡൽഫിയ ചർച്ച് ജോധ്പൂർ) ബിജു മാത്യൂ (ലിവർപൂൾ യു കെ ) പാസ്റ്റർ ബ്ലസൻ ജോൺ (ചർച്ച് ഓഫ് ഗോഡ്, ജയ്പ്പൂർ).