ഗായകൻ സാം കുഴിക്കാലയുടെ മാതാവ് നിത്യതയിൽ

0
1910

 കുഴിക്കാല: മെഴുവേലി ശങ്കരപുരി തെക്കേടത്ത് തെക്കേതുണ്ടിയിൽ എം.ജെ.ജോസഫിന്റെ (റബർ ഡീലർ) ഭാര്യ അന്നമ്മ ജോസഫ് (ചിന്നമ്മ – 82) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ശനിയാഴ്ച്ച (27-7-2019) 8.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് കുഴിക്കാല ഐ.പി.സി ശാലേം സഭയുടെ ഇലന്തൂർ പുളിന്തിട്ട സെമിത്തേരിയിൽ. ഇലന്തൂർ താഴയിൽ പുത്തൻവീട്ടിൽ കല്ലിൽ കുടുംബാംഗമാണ്. മക്കൾ: ലാലി ഏബ്രഹാം (യുഎസ്), സാം കുഴിക്കാല (ദുബായ്, ഐ.പി.സി ജനറൽ കൗൺസിൽ മുൻ അംഗം), പാസ്റ്റർ തോമസ് ടി.ജോസഫ് (ഐ.പി.സി നെല്ലിക്കാല), ലിനി അനി ജോർജ്, പരേതയായ ലീലാമ്മ ജോർജ്. മരുമക്കൾ: മാവേലിക്കര കാരാഴ്മ അമ്പലക്കാട്ട് പാസ്റ്റർ എ.ജെ.ജോർജ്, മുട്ടാർ കൈതവനപ്പറമ്പിൽ ബി.ഏബ്രഹാം, നാരങ്ങാനം തെക്കേതിൽ ലെനി, പത്തനാപുരം ഈട്ടിവിളയിൽ ലൂലു, നാരങ്ങാനം കണ്ടംകുളത്ത് പാസ്റ്റർ അനി ജോർജ് (ജീസസ് വോയ്സ് ചർച്ച്, കോട്ടയം)

LEAVE A REPLY

Please enter your comment!
Please enter your name here