വാഹനാപകടം: ചികിത്സയിലായിരുന്ന ആശിഷ് ടോം കർത്തൃസന്നിധിയിൽ
കുണ്ടറ : കാക്കോലിൽ മേലേപറമ്പിൽ ആശിഷ് ഭവനിൽ ആശിഷ് ടോം ടൈറ്റസ് (24) നിര്യാതനായി.
2022 ജനുവരി 27 ന് ഉണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ബൈക്കിൻ സഞ്ചരിക്കവെ ഉണ്ടായ അപകടത്തിൽ തലച്ചോറിന് ക്ഷതമേൽക്കുകയും അന്നുമുതൽ ചികിത്സയിലായിരുന്നു.
സംസ്കാരം പിന്നീട്.
ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിഗ്രിയുള്ള ആശിഷ് ഇൻഫോസിസിലെ ജീവനക്കാരനായിരുന്നു.
കുണ്ടറ ഏ. ജി സഭാംഗമായ ആശിഷ് ക്വയർലീഡറായിരുന്നു. പ്രത്യാശ ഗാനങ്ങളോടായിരുന്നു ഏറെ പ്രിയം. ഏതു ഗാനം പാടിയാലും സഭയിൽ നിറയുന്ന ആത്മീയ അന്തരീക്ഷവും ആത്മാവിലുള്ള ആരാധനയും ആർക്കും മറക്കാനാവില്ല. ജോലിയോടൊപ്പം സഭാ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്നു.
പിതാവ്: ടൈറ്റസ്. മാതാവ്: ബിനു ടൈറ്റസ്. സഹോദരൻ: അനൂപ് ടോം ടൈറ്റസ്.
വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര