പാസ്റ്റർ ബേബി കടമ്പനാട് (70) കർത്തൃസന്നിധിയിൽ
അടൂർ: ഐപിസി ജനറൽ കൗൺസിൽ അംഗവും ഹോളിട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമായ പാസ്റ്റർ ബേബി കടമ്പനാട് (70) കർതൃസന്നിധിയിൽ ചേർക്കപെട്ടു. യുകെ സന്ദർശനത്തിനിടയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലണ്ടനിലെ ബാസില്ഡൺ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു.
ചെറിയാൻ കെ. വർക്കിയുടെ മകനായി 1954-ൽ ജനിച്ച പാസ്റ്റർ ബേബി കടമ്പനാട് ദൈവവചന പഠനാനന്തരം അല്ഹബാദ്, ഷാർജ, കൈപ്പട്ടൂർ, ചന്ദനപ്പള്ളി, നരിയാപുരം, ഇടക്കാട്, കിളിവയൽ, മാലാപറമ്പ് തുടങ്ങി നിരവധി സഭകളിൽ ഐ.പി.സി യുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു. സ്വന്തമായി ആരംഭിച്ച ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളും സുവിശേഷീകരണ പദ്ധതികളും നടത്തിയിരുന്നു. ട്രിനിറ്റി ഹെറാൾഡ് എന്ന മാസികയുടെ പബ്ലീഷർ, ഐ.പി.സി. വെൽഫെയർ ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. നേരത്തെ പി. വൈ.പി.എ.യിലും സൺഡേസ്കൂളിലും സോണൽതല എക്‌സിക്യൂട്ടീവ് പോസ്റ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച കൺവൻഷൻ പ്രസംഗകൻ, എഴുത്തുകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. നേതൃത്വശുശ്രൂഷ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. രോഗശാന്തിയിൽ നിന്നുമുള്ള തന്റെ സാക്ഷ്യം ഒട്ടേറെ പേരെ ക്രിസ്തുവിലേയ്ക്ക് ആകർഷിച്ചു.
ഭാര്യ പൊന്നമ്മ, മക്കൾ: ഫിന്നി, ഫെബി
വാർത്ത: പാസ്റ്റർ പി.സി. സേവ്യർ യു.കെ
Advertisement