മിഷനറി ഇവാ.ബിജു ദേവസ്യ (ബിജു.ഡി - 52) യുടെ സംസ്കാരം സെപ്. 3 ന്

മിഷനറി ഇവാ.ബിജു ദേവസ്യ (ബിജു.ഡി - 52) യുടെ സംസ്കാരം സെപ്. 3 ന്

കോട്ടയം: മറിയപ്പളളി ഐപിസി എബനേസർ സഭാംഗവും ബൈബിൾ പരിഭാഷ പ്രവർത്തകനുമായ കളത്തിക്കടവിൽ വീട്ടിൽ ഇവാ.ബിജു ദേവസ്യ (ബിജു.ഡി - 52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

മൃതദേഹം സെപ്. 2 ന് തിങ്കളാഴ്ച വൈകിട്ട് 5 ന് ഭവനത്തിൽ എത്തിക്കും. സംസ്കാരം സെപ്. 3 ന് രാവിലെ 9 ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 ന് ഐപിസി എബനേസർ മറിയപ്പള്ളി സഭയുടെ കുറിച്ചിയിലുള്ള സെമിത്തേരിയിൽ സംസ്കരിക്കും.

ബൈബിൾ പരിഭാഷ സംഘടനയായ NLCI ൻ്റെ അഞ്ച് ഭാഷകളുടെ ചുമതലയുള്ള മാനേജർ ആയ ഇവാ. ബിജു സഹപ്രവർത്തകരോടൊപ്പം ഒഡീസയ്ക്ക് യാത്രയ്ക്കിടെ  ട്രെയിനിൽ വെച്ച് ഹാർട്ട് അറ്റാക്ക് ഉണ്ടാവുകയായിരുന്നു.

അജ്മീർ ഐപിസി സഭാ അംഗമായിരുന്നു. രാജസ്ഥാനിലെ വിവിധ ഭാഷകളിൽ ബൈബിൾ പരിഭാഷ നിർവഹിച്ചിട്ടുണ്ട്. ഇതിൽ നാല് പുസ്തകങ്ങൾ പുതിയ നിയമം പൂർണ്ണമായും വിവർത്തനം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്. പഴയനിയമത്തിലെ ട്രാൻസ്ലേഷൻ നടന്നുകൊണ്ടിരിക്കുന്നു അതിൽ എസ്തേറിന്റെ പുസ്തകം പൂർണ്ണമായും പരിഭാഷപ്പെടുത്തി കഴിഞ്ഞു.

മീഡിയ രംഗത്തും വളരെ അനുഗ്രഹീതനായ ഒരു ദൈവദാസനായിരുന്നു. ഉദയപ്പൂർ ഫിലദൽഫിയബൈബിൾ കോളേജിലെ മുൻ വിദ്യാർത്ഥി ആണ്.

ഭാര്യ: അനിഷ ബിജു. മക്കൾ: ജോഷ്വാ, ദയ.

വാർത്ത: ബാബു മറവൂർ  രാജസ്ഥാൻ