പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലസി സാലു(38) കുവൈറ്റിൽ നിര്യാതയായി; കുവൈറ്റിൽ പൊതുദർശനം ഓഗസ്റ്റ് 31 നാളെ 

പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ  ബ്ലസി സാലു(38) കുവൈറ്റിൽ നിര്യാതയായി; കുവൈറ്റിൽ പൊതുദർശനം ഓഗസ്റ്റ് 31 നാളെ 

കുവൈറ്റ്: കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലസി സാലു (38) നിര്യാതയായി. അടൂർ, മണക്കാല നെല്ലിമുകൾ സ്വദേശിയാണ്. കുവൈറ്റിലെ അദാൻ ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സായിരുന്നു. ഭൗതിക ശരീരം ഓഗസ്റ്റ് 31 ശനിയാഴ്ച്ച ഉച്ചക്ക് 1.15 മുതൽ 2.30 വരെ സഭാഹ് ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് അന്നേ ദിവസം വൈകിട്ട് ഭൗതിക ശരീരം സംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ട് പോകുന്നതുമാണ്.

കുവൈറ്റ്‌ ക്യാൻസർ സെന്റർറിൽ ചികിത്സയിലായിരുന്നു.

മക്കൾ: ജോഷ്വാ, ജോഹന്ന, ജമീമ.

Advertisement 

Advertisement